//
8 മിനിറ്റ് വായിച്ചു

‘ചരിത്രദിവസം’; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി‌യായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. രാഷ്ട്രപതിയാകുന്ന ​ഗോത്രവിഭാ​ഗത്തിൽ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകൾ ദ്രൗപദി മുർമുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുർമു തന്റെ താൽക്കാലിക വസതിയായ ഉമാ ശങ്കർ ദീക്ഷിത് ലെയ്‌നിൽ നിന്ന് രാവിലെ 08.15 ന് രാജ്ഘട്ടിലേക്ക് പോകും. ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള എന്നിവർ സെൻട്രൽ ഹാളിലേക്ക് ആനയിക്കും.

രാവിലെ 10.15ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞക്ക് ശേഷം സത്യപ്രതിജ്ഞാ രജിസ്റ്ററിൽ ഒപ്പിടും. രാവിലെ 10:23 ന് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി സെൻട്രൽ ഹാളിൽ ആദ്യ പ്രസംഗം നടത്തും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് ആഘോഷത്തിൽ മുങ്ങിയിരിക്കുകയാണ് ഡൽഹി. രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആദിവാസി മേഖലകളിൽ രണ്ടു ദിവസം നീളുന്ന ആഘോഷപരിപാടികൾ ബിജെപി സംഘടിപ്പിക്കും. സ്ഥാനമൊഴിഞ്ഞ മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാംവിലാസ് പസ്വാൻ താമസിച്ചിരുന്ന 9 ജൻപഥിലേക്ക് താമസം മാറ്റും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!