/
9 മിനിറ്റ് വായിച്ചു

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം; ആസ്റ്റര്‍ മിംസ്‌ കണ്ണൂരും രക്ഷിതാക്കളും പോലീസും കൈകോര്‍ക്കുന്നു

കണ്ണൂര്‍: വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം വ്യാപകമായി മാറുന്ന സാഹചര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ക്കായി ആസ്റ്റര്‍ മിംസ് ഹോസ്‌പിറ്റലും, സിറ്റിപോലീസും സേവ് ഊര്‍പ്പള്ളിയും ആസ്റ്റര്‍ വളണ്ടിയേഴ്‌സും കൈകോര്‍ക്കുന്നു. രക്ഷിതാക്കളുമായി സംവദിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തുകൊണ്ടുള്ള സവിശേഷമായ ഇടപെടലുകളാണ് ഇതിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തില്‍ ‘ഡിന്നര്‍ വിത്ത് പാരന്റ്‌സ്’ എന്ന കൂട്ടായ്മകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. ഇത്തരം കൂട്ടായ്മകളിലൂടെ രക്ഷിതാക്കളോട് നേരിട്ട് സംവദിക്കുകയും മക്കള്‍ ലഹരിക്കടിമകളാകാതിരിക്കുവാനുള്ള മുന്‍കരുതലുകളെ കുറിച്ച് ബോധവൽ കരണം നടത്തുകയും ചെയ്യും.

ലഹരിക്ക് അടിമപ്പെട്ട കുട്ടികളുണ്ടെങ്കില്‍ അവരെ രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തുകയും ലഹരിവിമുക്തമാക്കു വാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.ഡിന്നര്‍ വിത്ത് പാരന്റ്‌സ് എന്ന പദ്ധതിയുടെ ആദ്യ ബോധവത്കരണ സെഷന്‍ ജൂലൈ 3ആം തിയ്യതി ടാസ്‌ക് മക്രേരിയുമായി ചേര്‍ന്ന് നടത്തും.പദ്ധതിയുടെ ലോഗോ ജൂണ്‍ 28 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രസ്സ് ക്ല ബിൽ വെച്ച് നടന്ന പരിപാടിയിൽ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണല്‍ ആര്‍ ഇളങ്കോ ഐ പി എസില്‍ നിന്ന് ശൗര്യചക്ര മേജര്‍ മനേഷ് ഏറ്റുവാങ്ങി പ്രകാശനം ചെയ്യ്തു . പരിപാടിയിൽ ഡോ. അവിനാഷ് മുരുകൻ, കൺസൽടന്റ് പാൽമനോളജി, ക്ലിനിക്കൽ സൈക്കോളജിസ്ററ് ഡീന കെ വർഗീസ്, ഷമീർ ഊർപ്പള്ളി എന്നിവർ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version