കനറാ ബാങ്കിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കനറാ ബാങ്ക് കണ്ണൂർ നോർത്ത് റീജ്യണിന്റെ കീഴിലുള്ള എല്ലാ ശാഖകളിലും നാണയവിതരണം നടത്തുന്നു. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപയുടെ നാണയങ്ങളാണ് വിതരണം ചെയ്യുന്നത്. ഉച്ചയ്ക്കുശേഷം കനറാ ബാങ്കിന്റെ ഫോർട്ട് റോഡിലുള്ള സ്പെഷ്യലൈസ്ഡ് എസ്.എം.ഇ. ശാഖയ്ക്ക് മുന്നിലും (ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ) നാണയ വിതരണം ഉണ്ടാകും. മുഷിഞ്ഞ നോട്ടുകളും മാറ്റിനൽകും.
നാണയവിതരണം; മുഷിഞ്ഞ നോട്ടുകൾ മാറ്റാം,ചില്ലറയും വാങ്ങാം
