//
9 മിനിറ്റ് വായിച്ചു

തിരുവനന്തപുരത്ത് വാളുമായി ‘ദുര്‍ഗാവാഹിനി റാലി’; പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും മതസ്പര്‍ദ്ധയ്ക്ക് ശ്രമിച്ചതിനുമുള്ള വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. സമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി നടത്തിയ പഥസഞ്ചലനത്തിലായിരുന്നു പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയത്. പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നാല് പെണ്‍കുട്ടികളാണ് വാളുകളുമായി പ്രകടനത്തില്‍ പങ്കെടുത്തത്. ഇതിനെതിരെ എസ്ഡിപിഐ പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.സംഭവത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. ഇത്തരം ആപത്കരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങലും കേരളത്തില്‍ തുടരുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്ന് ടിഎന്‍ പ്രതാപന്‍ എംപി പ്രതികരിച്ചിരുന്നു. റാലി സംഘടിപ്പിച്ചവരേയും അതില്‍ പങ്കെടുത്തവരേയും വെറുതേ വിടരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ആവശ്യപ്പെട്ടിരുന്നു. ‘കുട്ടികളുടെ കയ്യില്‍ വാളല്ല, പുസ്തകം വെച്ചു കൊടുക്കെടോ’ എന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും പ്രതികരിച്ചിരുന്നു.കാട്ടാക്കട ഡിവൈഎസ്പിക്കായിരുന്നു എസ്ഡിപിഐ പരാതി നല്‍കിയിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് കാട്ടാക്കടയും ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version