/
10 മിനിറ്റ് വായിച്ചു

“ഞാന്‍ എന്റെ പെണ്ണിനെ കൊന്നു”;ചിറ്റില്ലഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

ചിറ്റില്ലഞ്ചേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സുജീഷ് പൊലീസില്‍ കീഴടങ്ങിയിരുന്നു. ‘ ഞാന്‍ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ആലത്തൂര്‍ പൊലീസ് കോന്നല്ലൂരിലേക്ക് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.ആലത്തൂര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുജീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മറ്റൊരാളുമായി പ്രണയമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സുജീഷ് വിശ്വസിച്ചിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തിയത്.

അമ്മ ഗീത, മുത്തച്ഛന്‍ മണി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ഗീതയുടെ സഹോദരന്‍ എന്നിവര്‍ക്കൊപ്പമാണ് സൂര്യ പ്രിയ താമസിച്ചിരുന്നത്. വീട്ടില്‍ ആരും ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. അമ്മ ഗീത തൊഴിലുറപ്പ് ജോലിക്കും രാധാകൃഷ്ണന്‍ ആലത്തൂര്‍ സഹകരണ ബാങ്കില്‍ ജോലിക്കും പോയിരുന്നു. മുത്തച്ഛന്‍ ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. കൊല്ലപ്പെട്ട സൂര്യപ്രിയ മേലാര്‍കോട് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗവും ഡിവൈഎഫ്‌ഐ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവും ചിറ്റില്ലഞ്ചേരി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റും കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയുമാണ്. തമിഴനാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനാണ് സൂജീഷ്


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version