കണ്ണൂർ: പൊലിസ് – മോട്ടോർ വാഹന വകുപ്പുകള്‍ സംയുക്തമായി ഇ-ചലാൻ മുഖേന നല്കിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26, 27, 28 തീയ്യതികളില്‍ ഇ-ചലാൻ അദാലത്ത് നടത്തും.
വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൊലിസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന നല്‍കിയിട്ടുള്ള പിഴകളില്‍ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവില്‍ കോടതി മുൻപാകെ അയക്കപ്പെട്ടിട്ടുള്ളവയുമായ ചലാനുകളില്‍ പ്രോസിക്യൂഷൻ നടപടികള്‍ക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചലാനുകളുടെ പിഴയൊടുക്കി തുടർ നടപടികളില്‍ ഒഴിവാകാം.