/
8 മിനിറ്റ് വായിച്ചു

ഇ. ഗവർണൻസ് അവാർഡ് കണ്ണൂർ സർവകലാശാലക്ക്​

2019 – 20 , 2020 -21 വർഷത്തെ ഇ. ഗവർണൻസ് അവാർഡ് കണ്ണൂർ സർവകലാശാലക്ക്​. പുരസ്കാരം മുഖ്യമന്ത്രിയിൽനിന്നും സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. സാബു എ, ഐ.ടി വിഭാഗം തലവൻ സുനിൽ കുമാർ, ഡോ. ശ്രീകാന്ത് എൻ.എസ്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഇ- സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിലാണ് വിദ്യാർഥിക്ഷേമങ്ങൾക്കായി സർവകലാശാല നടപ്പിലാക്കിയ വിവിധ പദ്ധതികളടങ്ങിയ കെ.യു കണക്ട് എന്ന പ്രോജക്ടിന് പുരസ്കാരം ലഭിച്ചത്. കോവിഡ് കാലത്തെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് അവരുടെ സർവകലാശാലാ സംബന്ധമായ കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചത്. പരീക്ഷകൾ, ഭരണകാര്യങ്ങൾ, വിദ്യാർഥിക്ഷേമം എന്നിങ്ങനെ നാല് മേഖലകളിലായി നടപ്പിലാക്കിയ കെ.യു കണക്റ്റിന്‍റെ പ്രധാന ആകർഷണം ഓൺലൈൻ ചോദ്യ ബാങ്കാണ്. റിവൈസ്​ഡ്​ ബ്ലൂം ടാക്സോണമി രീതിയിൽ പ്രവർത്തിക്കുന്ന സിസ്റ്റത്തിൽ ചോദ്യപേപ്പറുകൾ സജ്ജമാക്കുന്നതും വിതരണം ചെയ്യുന്നതും ഓൺലൈനായാണ്. പൂർണ സുരക്ഷാ വാഗ്​ദാനം ചെയ്യുന്ന ഈയൊരു ചോദ്യബാങ്ക് ഉപയോഗിക്കുന്നതിലൂടെ വർഷത്തിൽ ഒരുകോടി രൂപവരെയാണ് സർവകലാശാലയ്ക്ക് ലാഭം. സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സംവിധാനം, ദ്രുതഗതിയിൽ പരീക്ഷാഫല പ്രസിദ്ധീകരണം സാധ്യമാക്കുന്ന കെ.യു മാർക്ക് ആപ്പ് എന്നിവയാണ് പദ്ധതിയുടെ മറ്റ് പ്രധാന ഘടകങ്ങൾ.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version