10 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് പദ്ധതി

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായി. ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ഇ – ഹെല്‍ത്ത് അധിഷ്ഠിത ആശുപത്രികളില്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഈ പദ്ധതി ചികിത്സ വേഗത്തിലാക്കുന്നതിനും സഹായിക്കും.

ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗി റഫര്‍ ചെയ്യപ്പെടുമ്പോള്‍, ആദ്യ ആശുപത്രിയില്‍ ചെയ്ത ലാബ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഈ പദ്ധതി പ്രകാരം ലഭിക്കും. ഇത് സമയ-സാമ്പത്തിക നഷ്ടം ഒഴിവാക്കി, രോഗിക്ക് ചികിത്സ വളരെവേഗം കിട്ടാന്‍ വഴിയൊരുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് അറിയിച്ചു. ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി വ്യക്തികള്‍ യൂണിക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (യു എച്ച് ഐ ഡി) എടുക്കേണ്ടതുണ്ട്. ആധാര്‍ കാര്‍ഡും, ആധാര്‍ ബന്ധിപ്പിച്ച മൊബൈല്‍ ഫോണുമായി വന്നാല്‍, ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കിയ പ്രത്യേക ഇ-ഹെല്‍ത്ത് കൗണ്ടറില്‍ നിന്നും ഈ സേവനം ലഭ്യമാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ehealth.kerala.gov.in/portal/uhid-reg എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി സ്വന്തമായി രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. മൊബൈല്‍ നമ്പര്‍ യു എച്ച് ഐ ഡിയുമായി രജിസ്റ്റര്‍ ചെയ്താല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഒ പി ടോക്കണ്‍ എടുക്കുന്നതിനും ലാബ് റിസള്‍ട്ട് ഉള്‍പ്പടെയുള്ള പരിശോധനാ ഫലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാനും കഴിയും. യു എച്ച് ഐ ഡി ലഭിക്കാന്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പ്രത്യേക സേവനം ഉപയോഗപ്പെടുത്തണമെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version