കണ്ണൂര്‍: പോളിറ്റ് ബ്യൂറോയിലെത്താന്‍ മാത്രം യോഗ്യത തനിക്കില്ലെന്ന് മുന്‍ മന്ത്രി ഇ പി ജയരാജന്‍. ഇതിനകം പാര്‍ട്ടി വലിയ ഉത്തരവാദിത്തവും ചുമതലയും നല്‍കിയിട്ടുണ്ട്. അത് തന്നെ പൂര്‍ണമായി നിര്‍വഹിക്കാന്‍ കഴിയാത്തതാണൈന്നും ഇ പി ജയരാജന്‍ പറഞ്ഞു. പി ബി ലളിതമായ കാര്യമല്ല. പി ബിയിലെത്താന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് കരുതുന്നില്ല. മഹാ ചുമതലയാണ് അത്.അതിനൊന്നും താന്‍ ആയിട്ടല്ലെന്നായിരുന്നു ജയരാജന്റെ പ്രതികരണം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെ ലക്ഷണമാണെന്നും ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ ബിജെപിയുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. നെഹ്‌റുവിന്റെ പാര്‍ട്ടി എത്ര ചെറുതായാണ് ചിന്തിക്കുന്നതെന്ന് ഇ പി ചോദിച്ചു.23 ാം പാര്‍ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഇന്നാണ് പതാക ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തുക. നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. 815 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത് പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ ദിശ എങ്ങോട്ട് എന്ന് തീരുമാനിക്കുന്നത് കൂടിയാവും ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ്.