//
8 മിനിറ്റ് വായിച്ചു

വിമാനത്തിലെ കയ്യേറ്റം: ഇ പി ജയരാജന് മൂന്ന് ആഴ്ച വിമാനയാത്രാവിലക്ക്

വിമാനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന് മൂന്ന് ആഴ്ച വിമാനയാത്രാ വിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനെയും, നവീന്‍ കുമാറിനെയും രണ്ട് ആഴ്ചത്തേക്കും വിലക്കിയിട്ടുണ്ട്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി. എന്നാല്‍ തനിക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു.

കണ്ണൂരില്‍ നിന്നും തിരുവന്നതപുരത്തേക്കുള്ള വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ വിമാന കമ്പനി റിട്ടയേര്‍ഡ് ജഡ്ജ് ആര്‍ ബസ്വാന അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിരുന്നു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും, ഇ പി ജയരാജനില്‍ നിന്നും ഉള്‍പ്പടെ ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.തുടര്‍ന്നാണ് ഹ്രസ്വകാല യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിനീക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.തനിക്ക് നേരെ ആക്രമ ശ്രമമുണ്ടായപ്പോള്‍ ഇ പി ജയരാജന്‍ തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version