//
20 മിനിറ്റ് വായിച്ചു

‘കോൺ​ഗ്രസിനെ തളളിയാൽ ലീ​ഗിനെ സ്വീകരിക്കാമെന്ന് ഇ പി ജയരാജൻ ;’മുന്നണിമാറ്റം അജണ്ടയിലില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോൺ​ഗ്രസിനെ പാർട്ടി തളളിപ്പറയുകയാണെങ്കിൽ മുസ്ലിം ലീ​ഗിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്ന് പുതിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രതീക്ഷിക്കാത്ത പലരും എല്‍ഡിഎഫിലേക്ക് വരുമെന്നും ഇപി ജയരാജൻ പ്രതികരിച്ചു.ഇടതുമുന്നണി ഇനിയും വിപുലീകരിക്കുമെന്ന് പറഞ്ഞ ജയരാജൻ പിജെ കുര്യൻ, മാണി സി കാപ്പൻ എന്നിവരേയും എൽഡിഎഫിലേക്ക് സ്വാ​ഗതം ചെയ്തു. എസ്ഡിപിഐ വോട്ട് സംബന്ധിച്ചും നിലപാട് വ്യക്തമാക്കുന്നുണ്ട് ഇപി ജയരാജൻ. എസ്ഡിപിഐ വോട്ട് വേണമോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത് തെരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട തീരുമാനമാണെന്നും ഇപി ജയരാജൻ പറഞ്ഞു.എല്‍ഡിഎഫ് നയം അംഗീകരിക്കാൻ തയ്യാറാണെങ്കിൽ പിജെ കുര്യനെ സ്വീകരിക്കും. മാണി സി കാപ്പന്‍ തിരികെ വന്നാലും സഹകരിപ്പിക്കുമെന്നുമാണ് ഇപി ജയരാജന്റെ പ്രതികരണം. മുന്നണി വിട്ട ആര്‍എസ്പി പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.ആർഎസ്പി ഒരു ഇടതുപക്ഷ പാർട്ടിയാണ് അവർ യുഡിഎഫിലേക്ക് പോയതോടെ ഒന്നുമല്ലാതായെന്നും ജയരാജൻ വിമർശിച്ചു. പാർട്ടി കോൺ​ഗ്രസിൽ പങ്കെടുത്ത നേതാക്കൾക്കായി വാഹനം ഒരുക്കികൊടുത്തത് പാർട്ടിയാണ്. നേതാക്കള്‍ക്ക് നല്ല സൗകര്യമൊരുക്കി നൽകേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. പാര്‍ട്ടി നേതാക്കളെ ഓട്ടോയില്‍ കയറ്റാനാവില്ല. മിനിമം പോയാല്‍ ഇന്നോവയാണ് പരിഗണിക്കുക പണ്ടത്തെ അംബാസിഡര്‍ പോലെ. അംബാസിഡറായിരുന്നു ആദ്യം ആഡംബര വാഹനം ഇന്ന് ഇന്നോവ ഒരു ആഡംബര വാഹനമല്ല. അത്കൊണ്ടാണ് ഫോര്‍ച്ച്യൂൺ ഉപയോ​ഗിച്ചതെന്നും. യെച്ചൂരി സഞ്ചരിച്ച വാഹനത്തെ ചൊല്ലിയുളള വിവാദത്തിന് മറുപടി പറയുകയായിരുന്നു ഇപി ജയരാജൻ.ഇടതുമുന്നണി ഇനിയും വിപുലീകരിക്കപ്പെടും. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിന് സിപിഐ എതിരല്ല. എന്നാൽ പദ്ധതിക്ക് എതിരാണ് സിപിഐ എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും നേതൃത്വം തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയ ദൗത്യമാണെന്നും കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ഇ പി ജയരാജൻ പറഞ്ഞിരുന്നു.

അതേസമയം  യുഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും മുന്നണിമാറ്റം അജണ്ടയിലില്ലെന്നും അറിയിച്ച് മുസ്ലിം ലീ​ഗ് നേതാവ് കുഞ്ഞാലിക്കുട്ടി.നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്. മുന്നണി മാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാറില്ല ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീ​ഗ് കോൺ​ഗ്രസിനെ തളളിപ്പറഞ്ഞാൽ എൽഡിഎഫിലേക്ക് ക്ഷണിക്കുമെന്ന ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.ഞങ്ങളുടെ ധര്‍മ്മം യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് അതിൽ ഉറച്ച് നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എസ്ഡിപിഐ ലീഗിന്റെ ആജന്മ ശത്രുക്കളാണ്. ന്യൂനപക്ഷ വര്‍ഗീയത് ഉയര്‍ത്തുന്ന ഇവരെ പോലുളളവർ ലീഗിന്റെ ശത്രുക്കളാണ്. ലീഗിന്റെ ഇടം പിടിക്കാനാണ് ഇത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മതേതര കേരളത്തില്‍ ലീഗിന് ഒരു സ്ഥാനമുണ്ട്. വര്‍ഗീയതയും തീവ്രവാദവും ഞങ്ങളുടെ അജണ്ടയിലില്ലത്തതാണ്. ഉയർന്നുവരുന്ന വര്‍ഗീയ ചേരിതിരിവിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതിന് തടയിടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. വര്‍ഗീയ ചേരിതിരിവ് കേരളത്തില്‍ ഉണ്ടാകാന്‍ പാടുളളതല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version