///
6 മിനിറ്റ് വായിച്ചു

കണ്ണീരണിഞ്ഞ് തുർക്കിയു സിറിയയും; മരണം 8000 കടന്നു

തുർക്കി, സിറിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 8000 കടന്നതായി റിപ്പോർട്ട്.ഭൂചലനത്തിൽ ഇതുവരെ 8000 പേർ മരിച്ചതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും. രക്ഷപ്രവർത്തനം പുരോ​ഗമിക്കുകയാണ്. എന്നാൽ കനത്ത മഞ്ഞും മഴയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പമാണ് തുർക്കിയിൽ സംഭവിച്ചിരിക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് സഹായം തേടിയുള്ള നിലവിളികൾ ഉയരുന്നതും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ സങ്കടങ്ങളും ഒക്കെയായി പൊള്ളുന്ന കാഴ്ചയാണ് ദുരന്ത ഭൂമിയിൽ കാണാനാകുക.

കെട്ടിടങ്ങൾക്ക് അകത്ത് കുടുങ്ങിയവർ സഹായത്തിനായി ശബ്ദ സന്ദേശങ്ങളും മറ്റും അയയ്ക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടേയും സാഹായം അഭ്യാർത്ഥനയെത്തുന്നുണ്ട്. എന്നാൽ രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താൻ സാധിച്ചിട്ടില്ല. വെല്ലുവിളിയായി നിൽക്കുന്ന കാലാവസ്ഥ റോഡും വൈദ്യുതി ബന്ധങ്ങൾ തകർന്നതുമാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസമാകുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version