6 മിനിറ്റ് വായിച്ചു

പിണറായിൽ എജ്യുക്കേഷണൽ ഹബ്ബ് വരുന്നു; ശിലാ സ്ഥാപനം ഈ മാസം 23ന്

പിണറായി : പിണറായിയിൽ എജ്യുക്കേഷണൽ ഹബ്ബ് വരുന്നു. ശിലാസ്ഥാപനം ആഗസ്റ്റ് 23ന് രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. പിണറായി കൺവെൻഷൻ സെൻ്ററിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ അധ്യക്ഷനായി.

കെ. പ്രദീപൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.കെ. രാജീവൻ, എൻ.കെ. രവി, കെ. ഗീത, ടി. സജിത, എ.വി. ഷിബ , കെ.പി. ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ സാബു, റിസർച്ച് ആൻ്റ് ഡവലപ്മെൻ്റ് സെൽ ഡയറക്ടർ ഡോ. അനൂപ് കുമാർ, പ്രൊജക്ട് ഹെഡ് മനോജ് ചുമ്മാർ തുടങ്ങിയവർ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ചെയർമാനായും പിണറായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രാജീവൻ ജനറൽ കൺവീനറുമായി 75 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. 13 ഏക്കറോളം സ്ഥലത്ത് 275 കോടി രൂപ ചിലവിലാണ് പിണറായി എജ്യുക്കേഷണൽ ഹബ്ബ് യാഥാർത്ഥ്യമാക്കുന്നത്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!