/
8 മിനിറ്റ് വായിച്ചു

വിദ്യാഭ്യാസ വിചക്ഷണന്‍ പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂര്‍> പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും എഴുത്തുകാരനും സാംസ്‌കാരിക  പ്രവര്‍ത്തകനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. വാര്‍ധക്യസഹജമായ അസ്വസ്ഥതകളെ  തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഏഴോടെ തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.

സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറായിരുന്നു.  കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്‌റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം, പരീക്ഷാ ബോര്‍ഡ് അംഗം, അധ്യാപക അവാര്‍ഡ് നിര്‍ണയസമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.  33  തവണ ഹിമാലയ യാത്ര  നടത്തി.   കേരള സ്‌റ്റേറ്റ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് അടിയുറച്ച ഇടതുപക്ഷ സഹയാത്രികനും പുരോഗമനവാദിയുമായിരുന്നു.

താന്‍ മാനേജരായ മലപ്പുറം മൂക്കുതലയിലെ സ്വകാര്യ സ്‌കൂള്‍ ഒന്നാം ഇ എം എസ് സര്‍ക്കാരിന് ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി എഴുതിക്കൊടുത്തു.1979ല്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം തൃശൂര്‍ ചെമ്പൂക്കാവ് ‘മുക്ത’യിലേക്ക്  താമസം മാറ്റി.    മലപ്പുറം മൂക്കുതല പകരാവൂര്‍ മനയ്ക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനാണ്. പൊന്നാനി എ വി ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ്‌തോമസ് കോളേജ്, മദ്രാസ് പാച്ചിയപ്പാസ് കോളേജ്, കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!