ത്യാഗ സ്മരണയിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. രാവിലെ 7.30 മുതൽ 8 മണി വരെയാണ് വിവിധ ഈദ് ഗാഹുകളിലായി ബലിപെരുന്നാൾ നമസ്കാരം നടക്കുക. മഴ കാരണം പതിവിന് വിപരീതമായി ഇത്തവണ ഈദ് ഗാഹുകളുടെ എണ്ണം കുറവാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത പെരുന്നാൾ ആഘോഷം ഇതാദ്യമായിട്ടാണ്. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയാണ് ബലിപെരുന്നാൾ ആഘോഷിച്ചത്.ദൈവ കൽപ്പനയ്ക്ക് മുന്നിൽ സകലതും തൃജിക്കാൻ തയ്യാറായ പ്രവാചകനായ ഇബ്രാംഹിം മകൻ ഇസ്മായീലിന്റെയും ഓർമ്മ പുതുക്കലാണ് ബലിപെരുന്നാൾ. ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്മരണ പുതുക്കൽ കൂടിയാണ് ബക്രീദ്.പുതു വസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളിൽ ഒത്തുചേർന്നും വീടുകളിലേക്ക് അതിഥികളെ ക്ഷണിച്ചും സൽക്കരിച്ചും വിശ്വാസികൾ വിശുദ്ധിയുടെ പെരുന്നാൾ ദിനം ആഘോഷപൂർണമാക്കും.
ത്യാഗ സ്മരണയിൽ വിശ്വാസികൾ; ഈദ്ഗാഹുകളിൽ സ്നേഹ സംഗമം, ബലിപെരുന്നാൾ ആഘോഷത്തില്‍ കേരളം
Image Slide 3
Image Slide 3