//
4 മിനിറ്റ് വായിച്ചു

അഖിലേന്ത്യാ കിസാൻ സഭ രൂപീകരണത്തിന്റെ എൺപത്തിയെട്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

അഖിലേന്ത്യാ കിസാൻ സഭ രൂപീകരണത്തിന്റെ എൺപത്തിയെട്ടാമത് വാർഷികാഘോഷം കണ്ണൂരിൽ എൻ.ഇ.ബാലറാം സ്മാരകത്തിൽ കിസാൻ സഭ കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന സെകട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജെ.വേണുഗോപാലൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.പി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.പി.ഷൈജൻ, സംസ്ഥാന കൗൺസിൽ അംഗം പി.കെ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.
1936 ൽ രൂപീകരിച്ച അഖിലേന്ത്യാ കിസാൻ സഭ രാജ്യത്ത് ഉജ്ജ്വലമായ കർഷക പോരാട്ടത്തിന് നേതൃത്വം നല്കുകയാണ്. കർഷകദ്രോഹ നയങ്ങൾ നടപ്പിലാക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് ജെ.വേണുഗോപാലൻ നായർ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version