//
9 മിനിറ്റ് വായിച്ചു

എല്‍ദോസിന് ഇടക്കാല ജാമ്യം; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമവിധി വരുന്നതുവരെ അറസ്റ്റ് പാടില്ല

പീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇടക്കാല ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് എല്‍ദോസ് മര്‍ദ്ദിച്ചെന്ന മജിസ്‌ട്രേറ്റ് കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമായിരുന്നു മൊഴി. ഇതിന് പിന്നാലെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് ജില്ലാ കോടതിയെ സമീപിച്ചത്.
എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്തിമവാദം നാളെ നടക്കും. കോടതി നിര്‍ദേശ പ്രകാരം താന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടും പരാതിക്കാരിയെ കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാണെന്ന് ഹര്‍ജിയില്‍ എല്‍ദോസ് ആരോപിച്ചു.
എല്‍ദോസിനെതിരെ ആരോപണങ്ങളുമായി പരാതിക്കാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേസില്‍ നിന്നും പിന്മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെടുന്നതായും പരാതിക്കാരി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിലെ ഒരു വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!