വോട്ടർകാർഡും ആധാറും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.ബില്ലിനെതിരെ പ്രതിപക്ഷം വലിയ രീതിയിൽ പ്രതിഷേധം അറിയിച്ചതോടെ ലോക് സഭ രണ്ടു മണിവരെ നിർത്തിവെച്ചു. സഭ ചേർന്നാലും പ്രതിഷേധം തുടരാനാണ് സാധ്യത.പ്രതിപക്ഷ ബഹളത്തിനിടയിൽ കേന്ദ്രനിയമമന്ത്രി കിരൺ റിജിജുവാണ് ബില്ല് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കാനാണ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇതെന്ന് കിരൺ റിജിജു ചൂണ്ടിക്കാട്ടി. എന്നാൽ ഈ വിഷയത്തിൽ വിശദമായ പഠനം ആവശ്യമുണ്ടെന്നും ചർച്ചകൾക്ക് ശേഷമല്ലാതെ ബില്ല് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷം അറിയിച്ചു. ആധാർ കൊണ്ടുവന്നത് തന്നെ വിവിധ പദ്ധതികളുടെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാനാണ്. പിന്നെ അതിനെയെങ്ങനെ വോട്ടർകാർഡുമായി ബന്ധിപ്പിക്കുന്നതെന്നും ബില്ല് സ്റ്റാന്റിങ്ങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.