/
4 മിനിറ്റ് വായിച്ചു

ഇലക്​ട്രിക്​ സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ഇലക്​ട്രിക്​ സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു.തമിഴ്‌നാട്  ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ സ്റ്റുഡിയോ നടത്തുന്ന ദുരൈവർമ, മകൾ മോഹനപ്രീതി എന്നിവരാണ് മരിച്ചത്. പോലൂരിലെ സർക്കാർ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മോഹനപ്രീതി.കഴിഞ്ഞ ദിവസമാണ് ഇവർ സ്‌കൂട്ടർ വാങ്ങിയത്. വീട്ടുവരാന്തയിൽ ചാർജ് ചെയ്യാൻ വച്ച ഇലക്ട്രിക് സ്‌കൂട്ടർ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചു. വീട്ടിലേക്ക് തീ പടർന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയിൽ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version