///
5 മിനിറ്റ് വായിച്ചു

പുതിയ വൈദ്യുതി വിപണി: കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും

പുതിയ വൈദ്യുത വിപണി വരുന്നതോടെ കേരളത്തിൽ വൈദ്യുതി ക്ഷാമം രൂക്ഷമാകും. ഉൽപ്പാദനച്ചെലവ്‌ കണക്കിലെടുത്തുള്ള വൈദ്യുതിവില എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിപണി. രാജ്യം അഭിമുഖീകരിക്കുന്ന വൈദ്യുതിപ്രതിസന്ധി മറികടക്കാൻ പുതിയ വിപണി അനിവാര്യമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്‌ ലിമിറ്റഡ്‌ നൽകിയ അപേക്ഷയിൽ കേന്ദ്ര റഗുലേറ്ററി കമ്മിഷൻ ഉത്തരവ്‌ അടിസ്ഥാനമാക്കിയാണ് പുതിയ വിപണി. അടുത്തമാസം വിപണി പ്രവർത്തനം തുടങ്ങും.
യൂണിറ്റിന്‌ 40-50 രൂപവരെയാണ് പുതിയ വിപണിയിൽ ഈടാക്കുക.ഇറക്കുമതി കൽക്കരി, പ്രകൃതിവാതകങ്ങൾ എന്നിവ ഉപയോഗിച്ച്‌ ഉൽപ്പാദനം നടത്തുന്ന നിലയങ്ങൾക്ക് ഈ വിപണിയിൽ വൈദ്യുതി വില്ക്കാം. എക്‌സ്‌ചേഞ്ച്‌ വഴിയുള്ള വിൽപ്പനയ്‌ക്ക്‌ പരമാവധി 12 രൂപയാണ് ഇപ്പോൾ ലഭിക്കുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version