5 മിനിറ്റ് വായിച്ചു

രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ സി.ഇ.ഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.

‘ട്വിറ്റർ സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം സോഫ്‌റ്റ്​ വെയർ, സർവർ ടീമിന്‍റെ പ്രവർത്തനത്തിന് മാത്രം നേതൃത്വം നൽകും’- ഇലോൺ മസ്‌കിന്‍റെ ട്വീറ്റ് ഇങ്ങനെ.

നേരത്തെ, താൻ ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന ട്വിറ്റർ പോളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കമ്പനിക്കായി മറ്റൊരു സി.ഇ.ഒയെ ഇലോൺ മസ്‌ക് തെരഞ്ഞുതുടങ്ങിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വറ്ററിലൂടെയുള്ള രാജി പ്രഖ്യാപനം. ട്വിറ്ററിലെ നൂറിലധികം മുൻ ജീവനക്കാർ മസ്‌ക് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് കാലിഫോർണിയ ഫെഡറൽ കോടതിയിൽ പരാതി നൽകിയതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മസ്‌കിന്‍റെ നീക്കം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version