സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് ചെലവഴിക്കാവുന്ന തുക വർധിപ്പിച്ച് സർക്കാർ. ഈയിനത്തിൽ മുക്കാൽ ലക്ഷം വരെ ഇനി ചെലവഴിക്കാൻ അനുമതിയുണ്ട്. 2015ലെ സർക്കാർ തീരുമാന പ്രകാരം മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികൾക്ക് 25000 രൂപയും മറ്റുളളവയ്ക്ക് 10000 രൂപയും ചെലവഴിക്കാനായിരുന്നു നിർദേശം. എന്നാൽ പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങൾ, വാടക കെട്ടിടങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് 75,000 രൂപ വരെ ചെലവഴിക്കാം. കൂടാതെ മറ്റിടങ്ങളിലെ പരിപാടികൾക്ക് 50000 രൂപയും മറ്റ് ചടങ്ങുകൾക്ക് 25000 രൂപയും വരെ ചെലവിടാം. ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ തദ്ദേശ സ്ഥാപനങ്ങളിൽ നടക്കുന്നതിനിടെയാണ് തുക വർധിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്. മൂന്നിരട്ടിയാണ് തുകയാണ് ചെലവിനത്തിൽ വർധിപ്പിച്ചിരിക്കുന്നത്.സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ വര്‍ധനവെന്നത് ശ്രദ്ധേയമാണ്.
മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക കുത്തനെ കൂട്ടി; നടപടി സാമ്പത്തിക പ്രതിസന്ധിക്കിടെ
Image Slide 3
Image Slide 3