//
5 മിനിറ്റ് വായിച്ചു

‘ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല ചെലവ് ചുരുക്കേണ്ടത്’, മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയും ധൂർത്തുമാണ്: ഷാഫി പറമ്പിൽ

പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ്. കേരളത്തിലെ യുവാക്കളെ നാടുകടത്താനാണ് സർക്കാരിൻറെ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നം തകർത്തല്ല ചെലവ് ചുരുക്കേണ്ടത്. മന്ത്രിമാരുടെ അനാവശ്യ വിദേശയാത്രയും ധൂർത്തുമാണ് ഒഴിവാക്കേണ്ടത്. യൂത്ത്കോൺഗ്രസ് സമരം ശക്തമാക്കും. ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുംഡിവൈെഫ്ഐ റീ രജിസ്റ്റർ ചെയ്യുന്നത് നന്നായിരിക്കും.പിണറായി ഫാൻസ് അസോസിയേഷനായി ഡിവൈെഫ്ഐ മാറി. ലക്ഷകണക്കിന് യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കാനുള്ളതാണ് ഉത്തരവ്.ഈ ഉത്തരവ് പിൻവലിക്കണം.അംഗീകരിക്കാനാകാത്ത ഉത്തരവാണിത്. .യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സർക്കാരിൻ്റെ ഉത്തരവ്.മറ്റെല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്നും ഷാഫി കുറ്റപ്പെടുത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version