3 മിനിറ്റ് വായിച്ചു

പാലക്കാട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി

പാലക്കാട് കഞ്ചിക്കോട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. കൈരളി സ്റ്റീൽ കമ്പനിയിലാണ്  പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

2 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നി​ഗമനം.  രാവിലെയാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!