/
9 മിനിറ്റ് വായിച്ചു

ശബരിമലയിൽ വിഐപികളുടെ പേരിൽ വ്യാജ ബില്ല്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ശബരിമലയിലെ ഗസ്റ്റ് ഹൗസിലെത്തുന്ന വി.ഐ.പികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കിയെന്ന  വാർത്തയെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകാൻ നിർദ്ദേശിച്ച ദേവസ്വം ബെഞ്ച് ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജി നാളെ വീണ്ടും പരിഗണിക്കും. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന വിശിഷ്ടാതിഥികളുടെ പേരിൽ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കി പണം തട്ടുന്നത് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വിജിലന്‍സ് വിഭാഗത്തില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റിയത്.വിരമിക്കാനിരിക്കുന്ന എസ്.പിയെ മാത്രമാണ് ഇവിടെ നിലനിര്‍ത്തിയത്.ശബരിമല സ്പെഷ്യൽ കമ്മിഷണർ ശബരിമലയിൽ ഇല്ലാതിരുന്ന ദിവസങ്ങളിൽ പോലും അദ്ദേഹത്തിന്‍റെ പേരിൽ ഭക്ഷണ ബിൽ തയ്യാറാക്കി ചെലവ് എഴുതി വെച്ചിരുന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ശ​ബ​രി​മ​ല​യി​ൽ ബ​യോ ടോ​യ്​​ല​റ്റ് സൗജന്യമായി സ്ഥാ​പി​ക്കാ​ൻ ക​ർ​ണാ​ട​ക സ്വ​ദേ​ശി ത​യാ​റാ​യെ​ങ്കി​ലും ഇ​വ​യു​ടെ പരി​പാ​ല​ന ചെ​ല​വും വഹിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ഇദ്ദേഹത്തെ ഒഴിവാക്കിയതായും കണ്ടെത്തിയിരുന്നു. താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മിച്ചത് ടെന്‍ഡര്‍ ക്ഷണിക്കാതെയാണ്. അറ്റകുറ്റപ്പണികളില്‍ നാല് കോടിയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!