/
7 മിനിറ്റ് വായിച്ചു

വ്യാജ ഇൻഷുറൻസ് കാണിച്ച് കബളിപ്പിക്കാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

വളപട്ടണം : വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കാണിച്ച് മോട്ടോർ വാഹന വകുപ്പിനെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു.പി.എസ്.ഷാമോൻ (റയോണപുരം), ഇ.എം.മുഹമ്മദ് ഹാരിസ് (പെരുമ്പാവൂർ) എന്നിവരുടെ പേരിലാണ് കേസ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് വളപട്ടണത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പി.വി.ബിജു, ജോജു, ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായ നിലയിൽ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ട കാർ കണ്ടത്. ഭക്ഷണം കഴിക്കാൻ പോയതായിരുന്നു കാറിലുള്ളവർ.കാർ രേഖകൾ എം.വി.ഐ. പരിശോധിച്ചപ്പോൾ കാലാവധി കഴിഞ്ഞ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കണ്ടെത്തി.

സൺഗ്ലാസ് ഒട്ടിച്ചതിനും മറ്റും പിഴയടച്ചെങ്കിലും നിലവിൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ കാർ എം.വി.ഐ. വളപട്ടണം പോലീസിനെ ഏൽപ്പിച്ചു. നേരത്തെ ഈ കാറിന് വേറെയും പിഴ ചുമത്തിയിരുന്നു. അവ അടച്ചില്ലെന്നും കണ്ടെത്തി.കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ബന്ധുവിനെ കാണാൻ എറണാകുളത്തുനിന്ന് പുറപ്പെട്ടതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്റ്റ് ട്രേറ്റ് കോടതി (രണ്ട്) പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version