//
16 മിനിറ്റ് വായിച്ചു

‘ഞങ്ങൾക്കുമുണ്ട് കുടുബം, ജോ ജോസഫിനെതിരായ വ്യാജ വീഡിയോ നിർമ്മിച്ചവരെ അറസ്റ്റ് ചെയ്താൽ വാദി പ്രതിയാവും’; വി ഡി സതീശൻ

ജോ ജോസഫിനെതിരെയുളള വ്യാജ വീഡിയോ നിർമ്മിച്ചവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഡിയോ പ്രചരിപ്പിച്ചവരെയല്ല അറസ്റ്റ് ചെയ്യേണ്ടത്. നിർമ്മിച്ചവരെ അറസ്റ്റ് ചെയ്താൽ വാദി പ്രതിയാവും. തെരഞ്ഞെടുപ്പ് സമയത്ത് വൈകാരികമായ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി മനപൂർവ്വം ഉണ്ടാക്കിയതാണ് ആ വീഡിയോ എന്നും വിഡി സതീശൻ പറഞ്ഞു.കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത് നന്നായി, കേരളത്തിൽ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും കുടുംബവും എത്രയോ പ്രാവശ്യം അപമാനിക്കപ്പെട്ടു. അതിൽ എത്രയോ പരാതി കൊടുത്തു. എന്തെങ്കിലും നടപടിയെടുത്തോ?. വനിത മാധ്യമ പ്രവർത്തകർക്കെതിരെ സിപിഐഎം സൈബർ സംഘം കടന്നാക്രമിച്ചത് അറിയില്ലേ. പുറത്തു പറയാൻ പറ്റാത്ത ഭാഷയിൽ മോശമായ വാക്കുകൾ ഉപയോ​ഗിച്ചു കൊണ്ട് ആക്രമിച്ചത് മറന്നു പോയോ എന്നും വിഡി സതീശൻ ചോദിച്ചു.തനിക്കെതിരെ വളരെ വലിയ പ്രചാരണം നടത്തിയിരുന്നു. അതിൽ താൻ പരാതി കൊടുത്തിരുന്നു, എന്നാൽ കേസെടുക്കാൻ പറ്റില്ല മാനനഷ്ടത്തിന് ഞാൻ ഫയൽ ചെയ്യണമെന്നാണ് മറുപടി ലഭിച്ചത്. ഒരു സ്ത്രീയെ കൊണ്ട് തനിക്കെതിരെ സമൂഹിക മാധ്യമങ്ങളിൽ ആക്ഷേപമുയർത്തി. അതിൽ ഒരാളെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അയാളെ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ട് കോൾ വന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇപ്പോൾ ഉയർന്നുവന്ന പ്രശ്നം ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട. ഞങ്ങൾക്കും കുടുംബമുണ്ട്, സിപിഐഎം നേതാക്കൾക്കും, സ്ഥാനാർത്ഥിക്കും മാത്രമല്ല കുടുംബം ഞങ്ങൾക്കുമുണ്ട്. ഞങ്ങളുടെ കുടുംബത്തിന് മാനക്കേടുണ്ടാക്കിയവരെ രക്ഷിക്കാനിറങ്ങിയവരാണ് എൽഡിഎഫ്. പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ കേസെടുക്കാൻ പറ്റില്ല എന്ന് പറയുന്ന മറുപടി എന്റെ ഫോണിലുണ്ട്. വീണാ ജോർജിനെതിരെ എഴുതിയപ്പോഴും മുഖ്യമന്ത്രിക്കെതിരേയും എഴുതിയപ്പോഴും നടപടിയുണ്ടായല്ലോ. കോൺ​ഗ്രസ് നേതാക്കൾക്കെതിരെയുളള ആക്രമത്തിൽ മാത്രമാണ് നടപടി സ്വീകരിക്കാത്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.ജോ ജോസഫിനെതിരെ വീഡിയോ പ്രചരിപ്പിച്ചതിൽ സിപിഐഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും ഉണ്ട്. ഈ വീഡിയോ നിർമ്മിച്ചവരെ സൈബർ പൊലീസ് കണ്ടെത്തണം. സിപിഐഎം വിചാരിച്ചാൽ തകർക്കാൻ പറ്റുന്നതല്ല കോൺ​ഗ്രസ്. കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സാമൂഹിക മാധ്യമ പേജുകളിലൂടെയൊന്നും മോശം പ്രചാരണം ഉണ്ടായിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിൽ രണ്ട് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹി ഷുക്കൂറിനേയും, യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവദാസനേയുമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷ്ണര്‍ അറിയിച്ചു. അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version