ആന്തൂർ തളിയിലെ ഫുട്ബോൾ ആരാധകർ ആവേശതിമിർപ്പലാണ്. അവിടുത്തെ ബ്രസീൽ – അർജന്റിന ഫാൻസുകാരാണ് വ്യത്യസ്ത ആശയങ്ങളുമായി രംഗത്ത് വന്നത് . വലിയ കട്ടൗട്ടുകൾക്കും ഫ്ലക്സ് ബോർഡുകൾക്കും പകരം റോഡിൽ തന്നെ അതി മനോഹരമായ കാഴ്ച്ചകൾ ആണ് ഒരുക്കിയിരിക്കുന്നത്. റോഡിൽ ചിത്രങ്ങൾ നിർമ്മിച്ചാണ് അവർ കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. ബ്രസീൽ ആരാധകർ ബ്രസീൽ ഫാൻസ് സ്ക്വയർ നിർമ്മിച്ചും, അർജന്റീന ആരാധകർ ഫാൻസ് സർക്കിൾ നിർമ്മിച്ചുമാണ് കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. നാട്ടുകാർക്കും യാത്രക്കാർക്കും അതൊരു കൗതുകവും ആശ്ചര്യവുമാവുകയാണ്
സി.ബി തളിയിൽ ക്ലബ്ബ്, സെലാക്റ്റഡ് ക്ലബ് പ്രവർത്തകർ ആണ് പ്രവർത്തനങ്ങൾക്കു മേൽനോട്ടം കൊടുത്തത്.
ആന്തൂരിൽ ഫുട്ബോൾ ആരവം ഒരുക്കി ആരാധകർ
Image Slide 3
Image Slide 3