//
9 മിനിറ്റ് വായിച്ചു

കെ.കെ.യ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട

സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കെ.കെയുടെ മരണത്തില്‍ എ ആര്‍ റഹ്മാനും അനുശോചനമറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.ഇന്നലെ രാത്രി നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്.ജീവിതത്തില്‍ യാതൊരു സംഗീതവും പ്രൊഫഷണലി പഠിക്കാതെയാണ് മലയാളിയായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത ലോകത്തേക്ക് എത്തിയത്. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് അദ്ദേഹം നടന്നുകയറിയതും സ്വന്തം കഴിവ് കൊണ്ട് മാത്രമായിരുന്നു. എ.ആര്‍.റഹ്മാന്‍ കല്ലൂരി സാലൈ എന്ന ഗാനത്തിലൂടെയാണ് കെ.കെ.ഗാനലോകത്തേക്ക് കാല്‍വയ്ക്കുന്നത്.ഹലോ ഡോക്ടര്‍ എന്ന ഗാനവും അദ്ദേഹം ആലപിച്ചു. കിഷോര്‍ കുമാറിന്റെയും ആര്‍ഡി ബര്‍മന്റെയും കടുത്ത ആരാധകന്‍ കൂടിയായിരുന്നു കെ.കെ.തു ഹീ മേരി ശബ് ഹെ സുഭാ ഹെ, 2007ല്‍ ഈ ഗാനം ഇന്ത്യയൊട്ടാകെ അലയൊലികള്‍ ഉണ്ടാക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു മലയാളിയായിരുന്നുവെന്ന് പല മലയാളികള്‍ക്കും അറിയില്ലായിരുന്നു. കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ.കെ ആയിരുന്നു ആ ഗായകന്‍. പക്ഷേ അതിന് മുമ്പേ തന്നെ ബോളിവുഡ് ആ മധുര ശബ്ദത്തില്‍ വീണുപോയിരുന്നു. 53ാം വയസിലാണ് ആരാധകരെ ഞെട്ടലിലാക്കി കെ.കെയുടെ വിയോഗം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!