4 മിനിറ്റ് വായിച്ചു

കർഷക സഭയും ഞാറ്റുവേല ചന്തയും

ചേലോറ കൃഷിഭവൻ്റെയും കണ്ണൂർ കോർപറേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ചേലോറ സോണൽ ഹാളിൽ വെച്ച് നടന്ന പരിപാടി കോർപറേഷൻ മേയർ മുസ്ലിഹ്‌ മഠത്തിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.കെ ശ്രീലത അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർമാരായ കെ. പ്രദീപൻ, കെ.പി. റസാഖ്, എ ശ്രീജ, കെ നിർമല തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ടി അനുപ്രസാദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ. മനോജ്‌ നന്ദിയും പറഞ്ഞു.

മുതിർന്ന കർഷകരടക്കം 81 ആളുകൾ ചടങ്ങിൽ സംബന്ധിച്ചു. 2024- 25 സാമ്പത്തിക വർഷത്തെ പദ്ധതി വിശദീകരണവും ചെണ്ടുമല്ലി കൃഷിയെ കുറിച്ചുള്ള ക്ലാസും നടന്നു. ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് മുണ്ടേരി കാർഷിക കർമസേനയുടെയും കർഷകരുടെയും വിവിധ ഇനം നടീൽ വസ്തുക്കളുടെ പ്രദർശനവും വിപണനവും നടത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version