കണ്ണൂർ: ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്നു കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ
സി കെ രമേശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ഇ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗതം ജില്ലാ ജനറൽ സെക്രട്ടറി സി വി സുധിർ ബാബു പറഞ്ഞു.ചിങ്ങം 1 ന് കർഷക ദിനോത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കാർഷികോത്സവം നടത്താനും, കർഷകരെ ആദരിക്കൽ ,ജൈവകർഷക സമ്മേളനങ്ങൾ, കാർഷിക ഉല്പന്നങ്ങളുടെ പ്രദർശനം വിപണനം എന്നിവ നടത്താനും തിരുമാനിച്ചു.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പി.വി. ബാലൻ, ശ്രീകുമാർ കണിച്ചാർ, ജില്ലാ സെക്രട്ടറി മാരായസുമൻ ജിത്ത് , പി.വി. പത്മനാഭൻ , തുടങ്ങിയവർ സംസാരിച്ചു.