//
4 മിനിറ്റ് വായിച്ചു

ഗവർണർ മാധ്യമങ്ങളെ പുറത്തതാക്കിയത് ഫാസിസ്റ്റ് രീതി; എം വി ഗോവിന്ദൻ

ഗവർണറുടെ നടപടി കേട്ടുകേൾവിയില്ലാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങളെ പുറത്തതാക്കിയത് ഫാസിസ്റ് രീതിയാണ്. കേട്ടുകേൾവിയില്ലാത്ത നടപടി. ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ സിപിഐഎം ചെയ്യും. കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന ആ​ഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ല. ഗവർണറുടെ അജണ്ട ആർഎസ്എസ് രീതികൾക്ക് അനുസരിച്ചാണ്ആത്യന്തികമായി ജനങ്ങളെയാണ് കാണുന്നത്. അല്ലാതെ ​ഗവർണറെയോ ഏതെങ്കിലും ഒരു സംവിധാനത്തെയോ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ എം വി ​ഗോവിന്ദൻ പറഞ്ഞു. ശരിയായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് തങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version