അണുബാധ നിമിത്തവും അല്ലാതെയും വരുന്ന വിവിധ പനി രോഗങ്ങളെ ജാഗ്രതയോടെ സമീപിക്കുകയും വിശദമായ വിശകലനങ്ങളിലൂടെ പ്രതിവിധി കണ്ടെത്തുകയും വേണമെന്ന് ഐ.എ.പി സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. ഒ. ജോസ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശിശുരോഗ വിദഗ്ദർ ക്കായി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ശിൽപശാല കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പനി രോഗങ്ങളെ നിസ്സാരവൽക്കരിക്കുകയും അവഗണിക്കുകയും ചെയ്യൽ അപകടം വിളിച്ചു വരുത്തും. രോഗാവസ്ഥ യോട് ശരീരത്തിലെ സ്വാഭാവിക പ്രതികരണമായി കടന്നുവരുന്ന പനി പലപ്പോഴും ഇതര അണുബാധ മൂലം സങ്കീർണമാകാൻ ഇടയുണ്ട്. സ്വയംചികിത്സ ഒഴിവാക്കുകയും ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ തേടുകയും വേണം.
ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ.കെ.വി. ഊർമ്മിള, ഡോ. ഇർഷാദ്, ഡോ. ഫറ്ജാന, ഡോ. വിവേക് രാജു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ഐ.എ.പി പ്രസിഡണ്ട് ഡോ. അജിത്ത് മേനോൻ അധ്യക്ഷനായിരുന്നു. ഡോ.പി. രഞ്ജിത്ത്, ഡോ. മൃദുല ശങ്കർ, ഡോ. പത്മനാഭ ഷേണായി, ഡോ. അജിത് സുഭാഷ്. ഡോ. സുൽഫിക്കർ അലി, ഡോ. അരുൺ അഭിലാഷ്, ഡോ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.