/
8 മിനിറ്റ് വായിച്ചു

വ്യാജക്കേസ്‌ ചമയ്‌‌ക്കൽ: എക്‌‌സൈസ്‌ ഇൻസ്‌പെക്‌ടർക്ക്‌ സസ്‌‌പെൻഷൻ

തിരുവനന്തപുരം> ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന്‌ കേസിൽ പ്രതിചേർത്ത സംഭവത്തിൽ എക്‌‌സൈസ്‌ ഉദ്യോഗസ്ഥന്‌ സസ്‌പെൻഷൻ. ചാലക്കുടി റേഞ്ച്‌ എക്‌സൈസ്‌ ഇൻസ്‌പെക്‌ട‌ർ കെ സതീശനെയാണ്‌ വ്യാജകേസ്‌ ചമയ്‌ക്കാൻ കൂട്ടുനിന്നതിന്‌ എക്‌‌സൈസ്‌ കമീഷണർ സസ്‌പെൻഡ്‌ ചെയ്‌തത്‌.

കേസിന്റെ ഭാഗമായി മയക്കുമരുന്നെന്ന പേരിൽ പിടിച്ചെടുത്തവ എൽഎസ്‌ഡി സ്‌റ്റാമ്പ്‌ അല്ലെന്ന്‌ കാക്കനാട്‌ റീജിയണൽ എക്‌സാമിനേഴ്‌സ്‌ ലബോറട്ടറിയിൽ നടന്ന രാസപരിശോധനയിൽ വ്യക്തമായിരുന്നു. തെളിവായി ശേഖരിച്ച മയക്കുമരുന്നിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക്‌ ഇൻസ്‌പെക്‌ടർ സതീശൻ കൃത്യമായി മറുപടി നൽകാത്തത്‌ സംശയാസ്‌പ‌‌ദമാണെന്ന്‌ എക്‌സൈസ്‌ ക്രംബ്രാഞ്ച്‌ ജോയിന്റ്‌ എക്‌‌സൈസ്‌ കമീഷണറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്‌. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യവുമായി ചേർത്ത്‌ പരിശോധിച്ചതിൽ നിന്ന്‌ മഹസറിൽ പൊരുത്തുക്കേടുകൾ കണ്ടെത്തിയെന്നും കേസ്‌ കൈകാര്യം ചെയ്‌തതിലും തുടർനടപടികൾ സ്വീകരിക്കുന്നതിലും കെ സതീശൻ കൃത്യവിലോപം നടത്തിയെന്നും അന്വേഷണ റിപ്പോർട്ട്‌ വ്യക്താക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്താനും ഉദ്യോഗസ്ഥനെ സസ്‌പെൻഡ്‌ ചെയ്യാനും എക്‌‌സൈസ്‌ കമീഷണർ ഉത്തരവിട്ടു.

അന്വേഷണവിധേയമായി എക്‌‌സൈസ്‌ ഇൻസ്‌പെക്‌ടർ കെ സതീശനെ മലപ്പുറത്തേക്ക്‌ സ്ഥലം മാറ്റിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സസ്‌‌പെൻഷൻ. വ്യാജകേസിൽ  ഷീല 72 ദിവസമാണ്‌ ജയിൽവാസം അനുഭവിച്ചത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version