5 മിനിറ്റ് വായിച്ചു

ഒടുവിൽ ഫലം കണ്ടു; സുകുമാരിയുടെ മകൾക്ക്​ ജനന സർട്ടിഫിക്കറ്റ് തിരുത്തി കിട്ടി

ഏറെ നാളായുള്ള അലച്ചലിന്​ ഒടുവിൽ ശാപമോക്ഷം. കേളകം ചെട്ടിയംപറമ്പ് നടിക്കാവിലെ പി.എൻ. സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ അച്ഛന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയത് അധികൃതർ തിരുത്തി നൽകി. എട്ട് വർഷമായി ഇതിനായി ഓഫിസുകൾ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങൾ കാരണം നടക്കാതിരുന്നത് വാർത്തയായിരുന്നു. തുടർന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ വിഷയത്തിൽ ഇടപെട്ടു. രേഖകൾ പരിശോധിച്ച് ആവശ്യമായ നടപടികൾക്ക് അദ്ദേഹം തദ്ദേശ സ്വയം ഭരണ വകുപ്പ് ജോ. ഡയറക്ടർ ടി.ജെ. അരുണിനെ ചുമതലപ്പെടുത്തിയിരുന്നു. ആവശ്യമായ രേഖകൾ നഗരസഭ രജിസ്ട്രാർ മുമ്പാകെ സമർപ്പിച്ചാൽ തിരുത്തൽ വരുത്തി നൽകാൻ ജോ ഡയറക്ടർ നിർദേശം നൽകി. ഇതു പ്രകാരം രേഖകൾ സമർപ്പിച്ചതോടെയാണ് വ്യാഴാഴ്ച ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തി അംഗീകരിച്ചതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version