/
4 മിനിറ്റ് വായിച്ചു

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ തീപിടിത്തം, ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു.

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16306) തീപിടിത്തം. പിന്നിലെ ജനറൽ കോച്ച്

പൂർണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന രാത്രി 2.20-ഓടെ തീ അണച്ചു. മറ്റു കോച്ചുകളെ ഉടൻ വേർപെടുത്തിയതിനാൽ തീ പടർന്നില്ല. പുലർച്ചെ 5.10-ന് പുറപ്പെടേണ്ട വണ്ടിയാണ്.

ഏപ്രിൽ രണ്ടിന് രാത്രി 9.25-ന് ഏലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവിൽ(16307) തീ വെച്ച സംഭവത്തിന് പിന്നാലെയാണ് ഇത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!