/
4 മിനിറ്റ് വായിച്ചു

മുംബൈ- ബംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസിൽ തീപിടിത്തം

ബം​ഗളൂരു > മുംബൈ- ബംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. ഇന്ന് രാവിലെ ബംഗളൂരു കെഎസ്ആർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

5.45ന് ട്രെയിൻ സ്റ്റേഷനിലെത്തിയിരുന്നു. 7:30 ഓടെയാണ് കോച്ചുകളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചു. ണ്ട് കോച്ചുകള്‍ക്കാണ് തീപിടിച്ചത്.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഏക​ദേശം 2 മണിക്കൂറിന് ശേഷമാണ് സംഭവം നടന്നത്. അതിനാൽ ആളപായമോ മറ്റ് പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version