//
5 മിനിറ്റ് വായിച്ചു

വാങ്ങി ഒരാഴ്ചയ്ക്കിടെ വണ്ടിയിൽ നിന്ന് തീ;പോലീസ് ഇടപെട്ട് പണം തിരികെ നൽകി

കണ്ണൂർ :പുതിയ സ്കൂട്ടർ വാങ്ങി ഒരാഴ്ച തികയുന്നതിന് മുമ്പ് തീ പടർന്ന് കണ്ടതിനെ തുടർന്ന് മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ കിട്ടി.കണ്ണൂർ പിണറായി സ്വദേശി രേഷ്മയ്ക്കാണ് വാഹനത്തിന്റെ കേടുപാടിനെ തുടർന്ന് പൊലീസിന്റെ ഇടപെടലിൽ പണം തിരികെ കിട്ടിയത്.രേഷ്മ ഓടിക്കുന്നതിനിടയിൽ സ്കൂട്ടർ നിന്നുപോയി. പിന്നാലെ തീ കത്തി. ഇതോട ഷോറൂമിലെത്തി വിവരം പറഞ്ഞെങ്കിലും അവർ കൈമലർത്തി. തുടർന്ന് പെൺകുട്ടിയും കുടുംബവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.എസ്ഐ വിളിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. സുരക്ഷിതത്വമില്ലാത്ത വാഹനം നന്നാക്കി നൽകുകയല്ല വേണ്ടത് പുതിയ വാഹനം നൽകുകയോ അല്ലാത്ത പക്ഷം പരാതിക്കാരി നൽകിയ പണം തിരിച്ചു നൽകി വാഹനം ഷോറും തിരിച്ചെടുക്കണമെന്ന് എസ്ഐ പറഞ്ഞപ്പോൾ ഷോറൂമുകാർ വഴങ്ങി. പണം തിരിച്ച് കിട്ടിയ സന്തോഷത്തിൽ സ്റ്റേഷനിലെത്തി രേഷ്മ മധുരം പങ്കുവയ്ക്കാനും മറന്നില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version