//
4 മിനിറ്റ് വായിച്ചു

മംഗളൂരുവില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് മരണം

കര്‍ണാടകയിലെ മംഗളൂരുവിലെ മത്സ്യസംസ്‌കരണ ശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് മരിച്ചു.മൂന്ന് പേര്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഒമര്‍ ഫാറൂഖ്, നിജാമുദീന്‍, ഷറഫാത്ത് അലി, സമിയുള്ള ഇസ്ലാം, മിര്‍സുല്‍ ഇസ്ലാം എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ബംഗാള്‍ സ്വദേശികളാണ്.ഫാക്ടറിയിലെ മത്സ്യം വൃത്തിയാക്കുന്ന ടാങ്കിലിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.കൃത്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയാണ് ഇവരെ ടാങ്കില്‍ ഇറക്കിയതെന്നാണ് വിവരം.അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഫാക്ടറി മാനേജരേയും സൂപ്പര്‍ വൈസറേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version