13 മിനിറ്റ് വായിച്ചു

കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണീസിൻറ തിരുനാളിന് കൊടിയേറി

കണ്ണൂർ മൂന്നാംപീടിക വിശുദ്ധ അന്തോണിസിന്‍റെ അതിപുരാതന ദേവാലയത്തിൽ ജനുവരി 5 മുതൽ 24 വരെ ആഘോഷിക്കുന്ന വാർഷിക തിരുനാളിന് തുടക്കംക്കുറിച്ചു ഇറ്റലിയൻ ബിഷപ്പ് മോസ്റ്റ്. റവ.ഡോ. ലൂയിജി ബ്രസാനോ (എമിരിറ്റസ് ആർച്ച് ബിഷപ്പ് , ത്രെന്തോ അതിരൂപത , ഇറ്റലി ) കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് കണ്ണൂർ രൂപത മെത്രാൻ മോസ്റ്റ് റവ.ഡോ. അലക്സ് വടക്കുംതല മുഖ്യ കാർമ്മികത്വം വഹിച്ചു. മോസ്റ്റ് റവ. ഡോ. ലൂയിജി ബ്രസ്സാനോ (എമിരിറ്റസ് ബിഷപ്പ്, ത്രെന്തോ )
റവ.ഫാ. കാർലോ (ഇടവക വികാരി, സർണോണിക്കോ , ഇറ്റലി), റവ.ഫാ.ജോമോൻ
റവ.ഫാ.ജോയ് പൈനാടത്ത് റവ.ഫാ. പ്ലേറ്റോ ഡിസിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
ഇറ്റലിയിൽ നിന്നുള്ള വെരി റവ. ബ്രദർ റുജേരോ വലന്തീനിയുടെ സാന്നിധ്യവും ഉണ്ടായി. ദിവ്യബലിയെ തുടർന്ന് നൊവേനയും നേർച്ച വിതരണവും നടന്നു.
16ാംതിയതി വരെയുള്ള നൊവേന ദിനങ്ങളിൽ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല , ദിവ്യബലി, നൊവേന, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. ഈ ദിനങ്ങളിൽ ഫാ. സാബു തോബിയാസ്, ഫാ.ഷൈജു പീറ്റർ , ഫാ.ജോർജ്ജ് ജെറി, ഫാ.ഷാജു ആന്‍റണി, ഫാ.ജോർജ് പൈനാടത്ത് , ഫാ.ജോളി അൽഫോൻസ് , ഫാ.ജോസഫ് ഇടശ്ശേരി എസ്.ജെ, ഫാ. ആഷ്​ലിൻ കളത്തിൽ, ഫാ.റോണി പീറ്റർ , ഫാ.ജോയ് കട്ടിയാങ്കൽ ( സിറോ മലബാർ റീത്തിൽ), ഫാ.ആന്‍റണി ഫ്രാൻസിസ് എന്നീ വൈദീകർ മുഖ്യ കാർമ്മികരാകും.

പ്രധാന തിരുന്നാൾ ദിനമായ ജനുവരി 17 ന് വൈകിട്ട് 4.30 ന് ആഘോഷമായ സമൂഹബലിയും വിശുദ്ധന്‍റെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വർണശബളമായ നഗര പ്രദക്ഷിണവും, നൊവേനയും നേർച്ച വിതരണവും ഉണ്ടായിരിക്കും. അന്നേ ദിവസത്തെ തിരുകർമ്മങ്ങൾക്ക് കണ്ണൂർ രൂപത വികാരി ജനറൽ മോൺ ഡോ. ക്ലാരൻസ് പാലിയത്ത് മുഖ്യ കാർമ്മികനായിരിക്കും.

തിരുനാളിന്‍റെ ഏട്ടാമിടമായ ജനുവരി 24 ന് വൈകിട്ട് 5 മണിക്ക് ജപമാലയും ലത്തീൻ ഭാഷയിൽ ആഘോഷമായ ദിവ്യബലിക്ക് റവ.ഫാ മാർട്ടിൻ രായപ്പൻ മുഖ്യ കാർമ്മികനായിരിക്കും. തുടർന്ന് നൊവേനയും ഊട്ടു നേർച്ചയും ഉണ്ടായിരിക്കും. തിരുകർമ്മ ആഘോഷങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാ.ജോയ് പൈനാടത്ത് , അസി.വികാരി പ്ലാറ്റോ ഡിസിൽവ , ജനറൽ കൺവീനർ ബെന്നറ്റ് മരിയൻ , പാരീഷ് കൗൺസിൽ സെക്രട്ടറി റോബർട്ട് ഷീബു , ജോ.സെക്രട്ടറി ഷിനി നിർമ്മൽ , ട്രഷറർ ജോയ് പീറ്റർ , വിവിധ കമ്മിറ്റി കൺവീനർമാരായ ജെറിൻ ആന്‍റണി, റോഡ്​ണി കാസ്റ്റലിനോ, രതീഷ് ആന്‍റണി, റോബർട്ട് സെൽവരാജ്, ഷെൽബൻ മൈക്കിൾ , റിനേഷ് ആന്‍റണി, ലെവിൻ കൊറിയോ വിനോദ് ഒത യനൻ , ജെയിന എന്നിവർ നേതൃത്വം നൽകും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version