/
10 മിനിറ്റ് വായിച്ചു

‘തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട’; കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പുമായി ഫ്ളക്സ് ബോര്‍ഡ്; വൈറൽ

കല്യാണം മുടക്കികൾ ജാഗ്രതൈ. നിങ്ങളെ കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പുമായി  പോസ്റ്റർ സ്ഥാപിച്ച് ഗോവിന്ദപുരം പ്രദേശവാസികൾ . കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികളാണ് മുന്നറിയിപ്പ് ബോർഡുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.പ്രദേശത്തെ വിവാഹങ്ങൾ പല കാരണങ്ങൾ പറഞ്ഞും  പ്രചരിപ്പിച്ചും നിരന്തരം മുടക്കുന്നതിൽ രോക്ഷം കൊണ്ടാണ് നാട്ടുകാരായ യുവാക്കള്‍ സംഘടിച്ചതെന്നാണ് പറയുന്നത്.

പോസ്റ്ററിലെ മുന്നറിയിപ്പ്  ഇങ്ങനെയാണ് :-

“കല്യാണം മുടക്കികളായ” കളുടെ ശ്രദ്ധയ്ക്ക് . നാട്ടിലെ ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്‍റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും, തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക. എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് “ഗോവിന്ദപുരം ചുണക്കുട്ടികൾ ” എന്ന പേരിലാണ്. ഇത്തരം ബോര്‍ഡ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെ. ക്രമസമാധാന പ്രശ്നത്തിന് വഴിയൊരുക്കുമെന്ന സാധ്യത മുന്നിൽ കണ്ട് വിവാഹം മുടക്കികളെക്കുറിച്ച് പോലീസ് ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

മുൻ കാലങ്ങളിൽ പല ചെറിയ അങ്ങാടികളിലും വിവാഹമുടക്കികൾക്കെതിരെ യുവാക്കൾ ബോർഡുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. ഒരു വ്യക്തിയെ കുറിച്ച് വ്യക്തമായി  അന്വേഷിക്കാൻ ഇന്ന് പല മാർഗ്ഗങ്ങളുണ്ടെങ്കിലും നഗര പ്രദേശത്ത് പോലും വിവാഹ മുടക്കികൾ ഇപ്പോഴും വിലസുന്നതായാണ് ഗോവിന്ദപുരത്തെ ബോർഡ് സൂചിപ്പിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version