///
6 മിനിറ്റ് വായിച്ചു

ഒമിക്രോണിന് പിന്നാലെ ഫ്‌ളൊറോണ; ഇസ്രായേലിൽ രോഗം കണ്ടെത്തി

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്.കൊറോണയും ഇൻഫ്‌ളുവൻസയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്.30 വയസുള്ള ഗർഭിണിക്കാണ് രോഗം കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഫലം ലഭിച്ചപ്പോൾ കൊറോണയും ഇൻഫ്‌ളുവൻസയും പോസറ്റീവായിരുന്നു. ഇവർക്ക് രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗികൾ കണ്ടെത്തുന്നത് അപൂർവമാണ്. ഇസ്രായേലിൽ ഇൻഫ്‌ളുവൻസ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച 5,000 പുതിയ കേസുകൾ കണ്ടെത്തി. അതേ സമയം കൊവിഡിനെതിരെയുള്ള നാലാമത്തെ ഡോസ് വാക്‌സിനുകൾ ജനങ്ങൾക്ക് നൽകുന്നത് വെള്ളിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version