/
6 മിനിറ്റ് വായിച്ചു

ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റ് ഇന്ന് മുതൽ

ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ. ചെറായി സഹോദരൻ സ്മാരകമന്ദിരം ഹാളിലാണ് ചലച്ചിത്ര പ്രദർശനം നടക്കുക. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഈ മാസം 23 വരെ തുടരുന്ന മേളയിൽ ഒൻപത് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അക്കാദമി ചെയർമാൻ സംവിധായകൻ കമൽ ആണ് ക്യൂറേറ്റർ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആദ്യ സിനിമാ പ്രദർശനം നടക്കും. തുടർന്ന് വൈകുന്നേരം 4.30ന് പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. മൂന്നു സിനിമകൾ പ്രദർശിപ്പിക്കുന്ന നാളെ കമൽ മുഖ്യാതിഥിയാകും.സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനി, ജി അരവിന്ദന്റെ കുമ്മാട്ടി, കെ പി കുമാരന്റെ തോറ്റം, ഷാനവാസ് നരണിപ്പുഴയുടെ കരി, ചന്ദ്രൻ നരിക്കോടിന്റെ പാതി, സിറോ ഗുവേരയുടെ എംബ്രെയ്‌സ് ഓഫ് ദി സെർപെന്റ്‌റ് എന്ന അർജന്റൈൻ ചിത്രം, സെനഗൽ മൊറോക്കൻ ടുണീഷ്യൻ ചിത്രമായ മൂലാടെ എന്നിവയും വി എം മൃദുലിന്റെ കാണി, റൂബൻ തോമസിന്റെ അരങ്ങിനപ്പുറം ആന്റണി എന്നീ ഷോർട്ട് ഫിലിമുകളുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version