//
13 മിനിറ്റ് വായിച്ചു

കണ്ണൂരിലും പത്തനംതിട്ടയിലും പുതിയ ലാബുകൾ; സംസ്ഥാനത്ത് ഭക്ഷ്യ പരിശോധന ശക്തമാക്കും

കേരളത്തിൽ കൂടുതൽ ഭക്ഷ്യപരിശോധനാ ലാബുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .കണ്ണൂരിലും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകള്‍ തുറക്കുക. ഭക്ഷ്യ പരിശോധന ലാബുകളുടെ അപര്യാപ്തത മുലം സാധാരണക്കാര്‍ നല്‍കുന്ന സാംപിളുകളില്‍ ഫലം ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. നിലവില്‍ മൂന്ന് മേഖലാ ലാബുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. ഈ മൂന്ന് ലാബുകള്‍ക്കും മൈക്രോ ബയോളജി പരിശോധനയ്ക്ക് എന്‍എബിഎല്‍ അംഗീകാരം ലഭിച്ചിട്ടില്ല.ഈ ലാബുകളില്‍ വേണ്ടത്ര ജീവനക്കാരുമില്ല. കോഴിക്കോട് ഒരു മൈക്രോബയോളജിസ്റ്റാണ് ഉള്ളത്.എറണാകുളത്തും ഇതേ രീതിയിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ലാബ് തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചിരുന്നു. കായംകുളത്തും കൊട്ടാരക്കരയിലും വിഴിഞ്ഞത്തുമാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. കായംകുളം പുത്തന്‍ റോഡ് ടൗണ്‍ യുപി സ്‌കൂളില്‍ നിന്ന് കഴിഞ്ഞ ദിവസം ഉച്ചഭഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടത്. കൊട്ടാരക്കര കല്ലുവാതുക്കല്‍ അങ്കണവാടിയില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എം എല്‍പി സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്കു ഭക്ഷ്യ വിഷബാധയേറ്റിരുന്നു. തുടർന്ന് സ്ക്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു.കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌ക്കൂളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. മന്ത്രി വി ശിവൻക്കുട്ടിയും തിരുവനന്തപുരം പൂജപ്പുര ഗവണമെന്റ് യുപിഎസില്‍ എത്തി സ്‌കൂളിലെ പാചകപ്പുരയും ക്ലാസുകളും മന്ത്രി പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ വിവിധ ഭക്ഷണ ശാലകളിലും പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ മുന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനും ലൈസന്‍സും ലഭ്യമാക്കിയിരിക്കണമെന്നും ആരോ​ഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version