/
4 മിനിറ്റ് വായിച്ചു

ഭക്ഷണത്തിൽ സ്ക്രൂ, കോഴിത്തൂവൽ, കൊതുക്; കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ് കാന്റീനെതിരെ പരാതി

വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്ന് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയതായി പരാതി.കെഎംസിടി മെഡിക്കൽ കോളേജിലെ കാന്റീൻ ഭക്ഷണത്തിൽ നിന്നാണ് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയത്.മെഡിക്കൽ വിദ്യാർഥികളാണ് കന്റീനെതിരെ പരാതി ഉയർത്തിയിരിക്കുന്നത്.തുടര്‍ന്ന് വിദ്യാര്‍ഥികൾ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി പ്രതിഷേധിച്ചു. നേരത്തെയും ഭക്ഷണത്തിൽ നിന്ന് ഇത്തരത്തിലുള്ള ജീവികളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.ഓരോ തവണയും മാനേജ്‌മെന്റിനോട് പരാതിപ്പെടുമ്പോള്‍ പരിഹരിക്കാമെന്ന് പറയുകയല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version