///
5 മിനിറ്റ് വായിച്ചു

മണത്തണയിൽ ഭക്ഷ്യ വിഷബാധ; നൂറോളം കുട്ടികൾ ചികിത്സ തേടി

ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തിയ നൂറോളം കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് താലൂക്കാസ്പത്രിയിൽ ചികിത്സ തേടി. മണത്തണ അത്തിക്കണ്ടം ഭഗവതിക്ഷേത്ര പരിസരത്തുനിന്ന് ഐസ്ക്രീമും മറ്റും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.മണത്തണ, അയോത്തുംചാൽ, തൊണ്ടിയിൽ, ചാണപ്പാറ, മടപ്പുരച്ചാൽ തുടങ്ങിയ പ്രദേശത്തുകാരാണ് പേരാവൂർ താലൂക്കാസ്പത്രിയിലും വിവിധ സ്വകാര്യ ആസ്പത്രികളിലും ചികിത്സ തേടിയത്. വ്യാഴാഴ്ച ക്ഷേത്ര പരിസരത്ത് നിന്ന് ഐസ്ക്രീം കഴിച്ചവരാണ് ഛർദിയും വയറിളക്കവും കാരണം വെള്ളിയാഴ്ച സന്ധ്യയോടെ ചികിത്സ തേടിയത്. എന്നാൽ, ഐസ്ക്രീം കഴിക്കാത്ത ഏതാനും കുട്ടികളും സമാന രോഗലക്ഷണങ്ങളാൽ ചികിത്സ തേടിയിട്ടുണ്ട്.

ഏതിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് വിദഗ്ധ പരിശോധനയ്ക്കുശേഷമേ പറയാൻ സാധിക്കൂവെന്ന് താലൂക്ക്‌ ആസ്പത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!