//
5 മിനിറ്റ് വായിച്ചു

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധ : കൂൾബാറിനെതിരെ ആക്രമണം

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾ ബാറിന് നേരെ ആക്രമണം. ഇന്ന് പുലർച്ചെയോടെയാണ് കൂൾ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂൾ ബാറിന്റെ ആവശ്യങ്ങൾക്കായി മുന്നിൽ നിർത്തിയിട്ടിരുന്ന വാനും ആക്രമികൾ തീവച്ച് നശിപ്പിച്ചു. കല്ലേറിൽ കൂൾബാറിന്റെ ചില്ലുകൾ പൂർണമായി തകർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതിനിടെ, വിദേശത്തുള്ള ഐഡിയൽ കൂൾബാർ ഉടമയെ വിളിച്ചുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിനാണ് നടപടി.അതേസമയം, ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു.പൊലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version