////
5 മിനിറ്റ് വായിച്ചു

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടർ ഇന്ന് മുതൽ

ലോകകപ്പിന്റെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് മത്സരങ്ങൾ ഇന്ന് പുനരാംഭിക്കും. ലോകഫുട്ബോളിലെ സൂപ്പർ ക്ലബ്ബുകളുടെ മത്സരത്തോടെയാണ് ടൂർണമെന്റ് തിരിച്ചുവരുന്നത്.ഇന്ന് രാത്രി 1.30 ന് നടക്കുന്ന ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടും. കഴിഞ്ഞ ആഴ്ച പരുക്കേറ്റ പിഎസ്ജിയുടെ സൂപ്പർ താരം ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ. സ്‌ക്വാഡിൽ ഇടം കണ്ടെത്തിയ താരം ഇന്നലെ പരിശീലനം പുനരാംഭിച്ചിട്ടുണ്ട്. പരുക്കിന്റെ പിടിയിലായിരുന്ന എംബപ്പേയും സ്‌ക്വാഡിൽ ഇടംകണ്ടെത്തിയിട്ടുണ്ട്. ബയേൺ മ്യൂണിക്കിൽ സാദിയോ മാനേയും മാനുവൽ ന്യുയറും പരുക്കിന്റെ പിടിയിലാണ്. പരുക്കേറ്റിരുന്ന തോമസ് മുള്ളർ കളിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാരിസിൽ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version