//
4 മിനിറ്റ് വായിച്ചു

പത്താം ക്ലാസുകാർക്ക് റേഡിയോ ടീച്ചർ

കണ്ണൂർ | പത്താം ക്ലാസിലെ വിദ്യാർഥികൾക്കായി ആകാശവാണിയുടെ ‘റേഡിയോ ടീച്ചർ’ പ്രക്ഷേപണ പരമ്പര ഞായറാഴ്ച മുതൽ ആരംഭിക്കും. 2024 ഫെബ്രുവരി 29 വരെ എല്ലാ ദിവസവും രാത്രി എട്ടിനാണ് പ്രക്ഷേപണം.

സാധ്യതാചോദ്യങ്ങൾ ഉൾക്കൊള്ളിച്ച് ആശയ വിശദീകരണത്തോടെ അധ്യാപകരെയും പത്താം ക്ലാസിലെ രണ്ട് കുട്ടികളെയും ചേർത്ത് ആകാശവാണി സ്റ്റുഡിയോയിൽ നടത്തുന്ന പ്രശ്നോത്തരി ആണിത്.

കണ്ണൂർ നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് പി വി പ്രശാന്ത് കുമാറാണ് ആവിഷ്കാരം. ആകാശവാണി കണ്ണൂർ എന്ന യുട്യൂബ് ചാനൽ സന്ദർശിച്ചാൽ പ്രശ്നോത്തരിയുടെ എപ്പിസോഡുകൾ കേൾക്കാം.

പ്രശ്നോത്തരിയുടെ എപ്പിസോഡുകൾ ആകാശവാണിയുടെ ഒഫീഷ്യൽ വാട്സാപ്പ് ഗ്രൂപ്പിലൂടെ ലഭിക്കാൻ 9495967080 ഈ നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version