///
5 മിനിറ്റ് വായിച്ചു

‘ഈ ഒരു പരാമർശത്തിന്റെ പേരിൽ ഇത്ര വർഷം നടത്തിയ പൊതുപ്രവർത്തനം നിഷ്‌കാർഷനം ചെയ്യാനാണ് നീക്കമെങ്കിൽ ചിരിച്ചുകൊണ്ട് നേരിടും’ : ചിന്ത ജെറോം

ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി പറഞ്ഞ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും
പ്രബന്ധത്തിലെ തെറ്റ് തിരുത്തുമെന്നും പുസ്തകമാക്കുമ്പോൾ പിഴവ് മാറ്റുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ലെന്നും ചെറിയ തെറ്റിനെ പർവതീകരിച്ച് കാണിച്ചുവെന്നും ചിന്താ ജെറോം പറഞ്ഞു. സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായി. വിമർശങ്ങൾ തുറന്ന മനോസോടെ ആണ് സ്വീകരിക്കുന്നത്. വാഴക്കുലയെ കുറിച്ച് നിരവധി വേദികളിൽ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് അറിയാത്തതുകൊണ്ട് പറ്റിയ തെറ്റല്ല. നോട്ടപിശകാണ് ഉണ്ടായത്. ഉണ്ടായത് മാനുഷിക പിഴവാണെന്നും ചിന്താ ജെറോം പറഞ്ഞു.‘ഈ ഒരു പരാമർശത്തിന്റെ പേരിൽ ഇത്ര വർഷം നടത്തിയ പൊതുപ്രവർത്തനം നിഷ്‌കാർഷനം ചെയ്യാനാണ് നീക്കമെങ്കിൽ ചിരിച്ചുകൊണ്ട് നേരിടും’ -ചിന്ത ജെറോം പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version